പുതിയ ഥാറിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞിരുന്നു.ഓണ്‍ റോഡിലും ഓഫ് റോഡിലും ഒരുപോലെ കരുത്തനായ മഹീന്ദ്രയുടെ ഏറ്റവും പുതിയ ഥാര്‍ അടുത്ത വര്‍ഷമാദ്യമെത്തും.പ്രായഭേദമന്യേ എല്ലാ വാഹന പ്രേമികളുടേയും ഇഷ്ട വാഹനമാണ് ജീപ്പ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഥാര്‍.
മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലിന് നിലവിലെ വാഹനത്തേക്കാള്‍ നീളവും വീതിയും കൂടതലായിരിക്കും.അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയിലായിരിക്കും പുതിയ ഥാറിനെ മഹീന്ദ്ര അവതരിപ്പിക്കുക എന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
മഹീന്ദ്രയുടെ തന്നെ ഉടമസ്ഥതയിലുള്ള പെനിന്‍ഫെരീനയും സാങ്ങ്യോങ്ങുമാണ് പുതിയ ഥാര്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഒപ്പം കമ്പനിയുടെ ടീമും കൂടി ചേരുമ്പോള്‍ ലുക്ക് ഗംഭീരമാകുമെന്ന് ഉറപ്പ്.വാഹനത്തിന് കൂടുതല്‍ ആഡംബരം നല്‍കുന്നതാണ് പുതിയ രൂപകല്‍പ്പന.ടോപ്പ് എന്‍ഡില്‍ വലിയ ടച്ച് സ്ക്രീന്‍ സിസ്റ്റം നല്കിയിരിക്കുന്നു.ബേസ് മോഡലില്‍ ടു ഡിന് മ്യൂസിക് സിസ്റ്റവും നല്കിയിരിക്കുന്നു.കൂടുതല്‍ സ്റ്റോറേജ് സ്പേസും കമ്പനി ഉറപ്പ് നല്കുന്നു.ഡിജിറ്റല്‍ ഡിസ്പ്ലേയോടു കൂടിയ മീറ്റര്‍ കണ്‍സോള്‍ വാഹനത്തിന്റെ ഇന്റീരിയറിന് കൂടുതല്‍ ഭംഗി നല്കുന്നു.
ലുക്കിനൊപ്പം സുരക്ഷയിലും കാര്യമായ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്.ഡ്യുവല്‍ ഫ്രണ്ട് എയര്‍ ബാഗും ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും ഥാറിനെ സുരക്ഷിതമാക്കും. ബിഎസ് സിക്സ് വാഹന ശ്രേണിയില്‍പ്പെടുന്ന വാഹനത്തിന്റെ എഞ്ചിനിലും കമ്പനി മാറ്റം വരുത്തിയിരിക്കുന്നു. നിലവിലുള്ള 2.2 ലിറ്റര്‍ എം ഹ്വാക് എഞ്ചിന് പകരം 2.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് പുതിയ ഥാറിന് മഹീന്ദ്ര നല്‍കിയിരിക്കുന്നത്