ബിസിനസ് സംരംഭങ്ങളെ സൈബര്‍ ആക്രമണത്തില്‍ നിന്നും പരിരക്ഷിക്കുന്നതിനായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു. സൈബര്‍ ആക്രമണത്തിലൂടെ ബിസിനസ് സംരംഭങ്ങള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തില്‍ നിന്നും ബിസിനസിനെ കരകയറ്റാനാണ് എസ്ബിഐയുടെ പുതിയ ജനറല്‍ ഇന്‍ഷുറന്‍സ് ആരംഭിച്ചത്.
ആദ്യഘട്ടങ്ങളില്‍ ഇടത്തരം ബിസിനസുകള്‍ക്കായിരിക്കും പരിരക്ഷ ലഭിക്കുക. ക്രമേണ വലിയ ബിസിനസുകള്‍ക്കും പരിരക്ഷ ലഭ്യമാകും.
ഹാക്കിങ്, വ്യക്തി വിവര മോഷണം, സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തുക തുടങ്ങിയവയ്‌ക്കാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. വര്‍ദ്ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങള്‍ ബിസിനസ് സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഇന്‍ഷുറന്‍സ് അവതരിപ്പിക്കുന്നത്.















