ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ എസ്യുവി വെന്യു മെയ് 21 ന് ഇന്ത്യന്‍ വാഹന വിപണി കീഴടക്കാനെത്തുന്നു. തെരഞ്ഞടുത്ത ഏതാനം ഡീലര്‍ഷിപ്പുകളില്‍ ഹ്യണ്ടായ് വെന്യുവിന്റെ ബുക്കിങ് ആരംഭിച്ചതായാണ് ലഭ്യമാകുന്ന വിവരം. രാജ്യത്തെ ആദ്യ കണക്റ്റഡ് എസ്യുവിയായ വെന്യുവിന് ഏഴര ലക്ഷം രൂപ മുതലാണ് വില പ്രതീക്ഷിക്കുന്നത്.
ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, എയര്‍ പ്യൂരിഫയര്‍, ക്രൂയിസ് കണ്ട്രോള്, റിയര്‍ എസി വെന്റ്, കോര്‍ണറിങ് ലാമ്പ് എന്നിവയെല്ലാം വെന്യുവിന്റെ സവിശേഷതകളാണ്.
സ്മാര്‍ട്ട് കണക്റ്റഡ് എസ്യുവി വെന്യുവിലെ മറ്റൊരു ആകര്‍ഷണമാണ് ബ്ലുലിങ്ക് കണക്റ്റിവിറ്റി ടെക്നോളജി. ഓട്ടോ ക്ലാഷ് നോട്ടിഫിക്കേഷന്‍, തല്‍സമയ ട്രാഫിക് അപ്ഡേറ്റുകള്, എമര്‍ജെന്‍സി അസിസ്റ്റ്, റോഡ് സൈഡ് അസിസ്റ്റ്, സ്റ്റോളന്‍ വെഹിക്കിള്‍ ട്രാക്കിങ് തുടങ്ങി 33 തരം ഫീച്ചറുകള്‍ ഈ സാങ്കേതികവിദ്യയില്‍ അടങ്ങിയിട്ടുണ്ട്.
യാത്രികരുടെ സുരക്ഷയ്ക്കും വാഹനത്തിന്റെ സെക്യൂരിറ്റിക്കും പ്രാധാന്യം നല്‍കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. 100 പിഎസ് കരുത്തുള്ള 1.4 ലിറ്റര്‍ പെട്രോള്‍, 90 പിഎസ് കരുത്തുള്ള 1.4 ലിറ്റര്‍ ഡീസല്‍, 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നീ എഞ്ചിന് വകഭേദങ്ങളാണ് വെന്യുവിനുള്ളത്.