തിരുവനന്തപുരം: ഇടത് സ്ഥാനാര്‍ത്ഥികളായ വീണ ജോര്‍ജ്ജിനും രാജാജി മാത്യുവിനും ഓര്‍ത്തഡോക്‌സ് സഭ പരസ്യ പിന്തുണ പ്രഖ്യാപിച്ച വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പത്തനംതിട്ട, തൃശൂര്‍ ജില്ല കളക്ടര്‍മാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിശദീകരണം തേടിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.
രാജാജി തോമസിന്റെ കാര്യത്തില്‍ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് തൃശൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ല കളക്ടറുടെ റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷമായിരിക്കും പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അന്തിമ തീരുമാനമെടുക്കുന്നത്. ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്റെ വീഡിയോ വോട്ടെടുപ്പ് ദിവസമാണ് പുറത്ത് വന്നത്.