കോട്ടയം : സംഘ ശക്തി തെളിയിച്ചു വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ഉള്ള ദുർഗാവാഹിനി ശൗര്യ പ്രശിക്ഷൺ വർഗ്ഗിന്റെ ഭാഗമായുള്ള പഥ സഞ്ചലനം .പെരുന്ന ജംഗ്ഷൻ മുതൽ മതുമൂലം വരെ ആയിരുന്നു പഥ സഞ്ചലനം നടത്തിയത്. ഇരുനൂറ്റി അൻപതോളം അമ്മമാരും ബാലികമാരും ആണ് പഥസഞ്ചലനത്തിൽ പങ്കെടുത്തത് .
നാലുമണിയോടെ ആണ് പെരുന്ന എൻ എസ് എസ് ജംഗ്ഷനിൽ പഥ സഞ്ചലനം ആരംഭിച്ചത് .ആജ്ഞയ്ക്ക് അനുസരിച്ചു ചിട്ടയായ ചുവടുകളുമായി ബാലികമാരും അമ്മമാരും. റോഡിന്റെ ഇരു വശത്തും സ്ത്രീ ശക്തി വിളിച്ചോതുന്ന പഥസഞ്ചലനം കാണാൻ നിരവധി ആളുകൾ കാത്തു നിന്നു.
ചങ്ങനാശ്ശേരി നഗരം കടന്നു മതുമൂല തിരു വെങ്കിടപുരം ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിൽ പദ സഞ്ചലനം സമാപിച്ചു . ധാർമിക മൂല്യങ്ങൾ ഭാവി തലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആണ് വിശ്വഹിന്ദുപരിഷത്ത് നേതൃത്വത്തിൽ ദുർഗാവാഹിനി ശൗര്യ പ്രശിക്ഷൺ വർഗ്ഗ് മാതൃശക്തി പ്രശിക്ഷണ വർഗ്ഗും നടത്തുന്നത്.ശാരീരിക പരിശീലനം, വിജ്ഞാന വിഷയങ്ങളിൽ ഉൾപ്പെടെ ഉള്ള ക്ലാസുകൾ ചർച്ചകൾ എന്നിവയാണ് വർഗ്ഗിൽ നടന്നത് .