ഓഹരി വിപണിയില്‍ വീണ്ടും കുതിച്ചു കയറ്റം: സെന്‍സെക്‌സ് 117 പോയിന്റും നിഫ്റ്റി 26 പോയന്റും

മുംബൈ: എക്‌സിറ്റ് പോളുകള്‍ ബിജെപി ഭരണതുടര്‍ച്ചയുണ്ടാകുമെന്ന് പ്രവചിച്ചതിന് പിന്നാലെ വന്‍ കുതിപ്പ് നടത്തിയ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരത്തിന്റെ രണ്ടാം ദിനത്തിലും മുന്നേറ്റം തുടരുന്നു. സെന്‍സെക്സ് 117 പോയന്റ് ഉയര്‍ന്ന് 39,470ലും നിഫ്റ്റി 26 പോയന്റ് നേട്ടത്തില്‍ 11,857ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയില്‍ 925 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 876 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി മേഖലയില്‍ ഓഹരികള്‍ പൊതുവേ നഷ്ടത്തിലാണ്.
ബാങ്ക്, എഫ്എംസിജി, ലോഹം, ഊര്‍ജം തുടങ്ങിയവയിലെ ഓഹരികള്‍ നേട്ടത്തിലാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, ടാറ്റ മോട്ടോഴ്‌സ, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളുടെ പ്രവചനങ്ങള്‍ വന്നതോടെ 1422 പോയന്റ് നേട്ടത്തിലാണ് സെന്‍സെക്‌സ് വ്യാപാരം കഴിഞ്ഞ ദിവസം അവസാനിച്ചത്. നിഫ്റ്റി 421 പേയിന്റും ഉയര്‍ന്നിരുന്നു.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..