രാജ്യം പതിയെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറാനുള്ള തയ്യാറെടുപ്പിലാണ്. ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നുള്ള വൈദ്യുത മോഡലിന്റെ അരങ്ങേറ്റം ജൂലൈ ഒമ്പതിന് ഇന്ത്യയില്‍ അവതരിപ്പിക്കും. കഴിഞ്ഞ 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കോന ഇവി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ചിരുന്നു.
രൂപത്തില്‍ ഇന്ധന കാറുകളുടെ അതേ ശൈലിയാണ് ഇലക്ട്രിക് കോന പിന്തുടര്ന്നത്. എന്നാല്‍ വൈദ്യുത മോഡലില്‍ ഗ്രില്‍ ഒഴിവാക്കിയിട്ടുണ്ട്. ബാറ്ററിയില്‍ ഓടുന്ന ‘കോന’യുടെ അലോയ് വീലിനു സവിശേഷ രൂപകല്‍പ്പനയും ഹ്യുണ്ടേയ് നല്‍കിയിട്ടുണ്ട്. പ്രീമിയം കാറുകള്‍ക്ക് സമാനമാണ് ഉള്‍വശം.
ബേസ് വേരിയന്റായ സ്റ്റാന്റേഡ് കോന ഒറ്റചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം ഓടിക്കാവുന്ന 39 കിലോവാട്ട് ബാറ്ററി പായ്ക്കും, എക്സ്റ്റെന്റഡ് വേരിയന്റായ കോന ഒറ്റചാര്‍ജില്‍ 482 കിലോമീറ്റര്‍ ഓടിക്കാവുന്ന 64 കിലോവാട്ട് ബാറ്ററി പായ്ക്കുമുണ്ട്. ബേസ് വേരിയന്റ് 9.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കും. എക്സ്റ്റന്റഡ് 7.6 സെക്കന്‍ഡില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലെത്തും.
സ്റ്റാന്റേഡ് കോനയില്‍ 39.2 സണവ ബാറ്ററിയും എക്സ്റ്റന്റഡ് കോനയില്‍ 64 സണവ ബാറ്ററിയുമാണ് ഉള്ളത്. രണ്ട് റേഞ്ച് മോഡലുകളില്‍ ഏതാണ് ഇന്ത്യയിലെത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കുകയുള്ളു. നിരവധി അത്യാധുനിക സുരക്ഷാ സന്നാഹങ്ങളും കോനയില്‍ നല്‍കിയിട്ടുണ്ട്. 54 മിനിറ്റില്‍ കാറിലെ ലിതിയം അയോണ്‍ ബാറ്ററി പായ്ക്ക് 80% ചാര്‍ജ് ചെയ്യാന്‍ പ്രാപ്തിയുള്ള 100 കിലോവാട്ട് ഡി സി ഫാസ്റ്റ് ചാര്‍ജറും ഹ്യുണ്ടേയ് ലഭ്യമാക്കും. ഏകദേശം 25 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം.