കോംപസിന്റെ പുതിയ ഓഫ്റോഡ് പതിപ്പ് ട്രെയ്ല്‍ഹോക്കിന്റെ ആദ്യ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. കോംപസ് നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായിരിക്കും ട്രെയല്ഹോക്ക്. സാധാരണ കോംപസിന്റെ ഡിസൈനില്‍ നിന്ന് ഓഫ് റോഡ് യാത്രകള്‍ക്ക് അനുകൂലമായി നിരവധി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ട്രെയല്ഹോക്ക് എത്തുന്നത്.
കോസ്മെറ്റിക് അപ്ഡേഷനുകളുമായാണ് ട്രെയല്ഹോക്ക് എത്തുന്നത്. പൂര്‍ണമായും ബ്ലാക്ക് നിറത്തിലേക്ക് മാറിയ ഗ്രില്‍, ഫോഗ് ലാമ്പിന് ചുറ്റുമായുള്ള ബ്ലാക്ക് ആവരണം, ബ്ലാക്ക് മിറര്‍ ഡ്യുവല്‍ ടോണ്‍ ബംബര്‍, ബോണറ്റിലെ ബ്ലാക്ക് ഡീക്കല്‍ എന്നിവയാണ് പ്രധാന സവിശേഷത. 171 ബിഎച്ച്പിയും 350 എന്‍എം ടോര്‍ക്കും നല്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ട്രെയല്ഹൊക്കിന് കരുത്തേകുന്നത്. എന്‍ജിനില്‍ 9 സ്പീഡ് ഓട്ടോമാറ്റികാണ് ട്രെ്ല്ഹോക്കിലെ ഗിയര്ബോക്സ.
2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക. ബിഎസ് 6 നിലവാരത്തിലുള്ളതായിരിക്കും ഈ എന്ജിന്.