ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എംജി ഹെക്ടറിന്റെ ബുക്കിംഗ് ജൂണ്‍ 4 മുതല്‍ ആരംഭിക്കും. രാജ്യത്തെ 120 എംജി സെന്ററുകള്‍ വഴിയും കമ്പനി വെബ്സൈറ്റ് വഴിയും ഹെക്ടര്‍ ബുക്ക് ചെയ്യാം. ജൂണ്‍ പകുതിയോടെ ഹെക്ടര്‍ വിപണിയിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
4655 മില്ലിമീറ്റര്‍ നീളം, 1855 മില്ലിമീറ്റര്‍ വീതി, 1760 മില്ലിമീറ്റര്‍ ഉയരം, 2750 മില്ലിമീറ്റര്‍ വീല്‍ബേസ്, 192 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് ഹെക്ടറിന്റെ ഫീച്ചറുകള്‍. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകളാണ് ഹെക്ടര്‍ എന്‍ജിനുകളുടെ പ്രത്യേകത.
പെട്രോളില്‍ മാനുവല്‍ ട്രാന്‍സ്മിഷനാണ്. 1.5 ലിറ്റര്‍ പെട്രോളില്‍ സിക്സ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. ഇതിലെ എന്ജിന് ചെറിയ വൈദ്യുതമോട്ടോറും ബാറ്ററിയുമുണ്ടാകും. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വണ്ടിയില്‍ നല്‍കിയിട്ടുണ്ട്. 140 എച്ച്.പി.യാണ് ഈ പെട്രോള്‍ എന്‍ജിന്റെ കരുത്ത്.
14.1 കിലോമീറ്ററാണ് മൈലേജ് പറയുന്നത്. കപ്പ് ഹോള്‍ഡറുള്ള പിന് ആം റെസ്റ്റ്, സ്റ്റോറേജുള്ള ഡ്രൈവര്‍ ആം റെസ്റ്റ്, കൂള്‍ഡ് ഗ്ലൗവ്ബോക്സ്, പിന് എ.സി. വെന്റുകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍, നാലു ടയറുകളിലും ഡിസ്ക് ബ്രേക്ക്, മിററുകളില്‍ എല്‍.ഇ.ഡി. ഇന്‍ഡിക്കേറ്ററുകള്‍, ഇ.ബി.ഡി., ബ്രേക്ക് അസിസ്റ്റ്, സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍ ഹോള്‍ഡ് കണ്ട്രോള് എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഇതിലുണ്ട്.
സ്മാര്‍ട്ട്ഫോണ്‍ മുഖേന വാഹനത്തിന്റെ നിയന്ത്രണം സാധ്യമാകും. ഏഴ് ഇഞ്ച് മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയും ഇതില്‍ അധികമായി വരുന്നുണ്ട്. സ്റ്റാര്‍ട്ട്, സ്റ്റോപ്പ് ബട്ടണ്‍, കീലെസ് എന്‍ട്രി, ആറുവിധത്തില്‍ ക്രമീകരിക്കാവുന്ന െ്രെഡവര്സീറ്റ്, പവര്‍ മിററുകള്‍, 17 ഇഞ്ച് മെഷീന് കട്ട് അലോയ് വീലുകള്‍ എന്നിവ ഇതിന്റെ ഭാഗമാകുന്നു. നാല് വേരിയന്റുകളിലാണ് ഹെക്ടര്‍ വരുന്നത്. സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്.
15 മുതല്‍ 20 ലക്ഷം വരെയാണ് ഹെക്ടറിന് വില പ്രതീക്ഷിക്കുന്നത്.