ഇന്ത്യന്‍ വാഹനനിരത്തുകള്‍ കീഴടക്കാനായി പോര്‍ഷെയുടെ മകാന്‍ എത്തുന്നു. ജൂലൈ പകുതിയോടെ മകാന്‍ ഇന്ത്യയിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. 80 ലക്ഷത്തിലധികം വിലയുള്ള വാഹനം 69.90 ലക്ഷം രൂപയ്ക്കാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2018 ലാണ് മകാന്റെ പുതിയ പതിപ്പ് ആഗോള തലത്തില്‍ അവതരിപ്പിച്ചത്.
ഗ്രീന്‍ മെറ്റാലിക്, ഡോളോമൈറ്റ് സില്‍വര്‍ മെറ്റാലിക്, മിയാമി ബ്ലൂ, മിയാമി ക്രെയോണ്‍ എന്നിങ്ങനെയുള്ള നിറങ്ങളിലാണ് മകാന്‍ വിപണിയിലെത്തുന്നത്. 10.9 ഇഞ്ച് ടച്ച് സ്ക്രീന്‍ സിസ്റ്റവും എല്‍ഇഡി ടെയില്‍ ലാമ്പും മകാന്റെ പ്രത്യേകതയാണ്.
2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ്, 3.0 ടര്‍ബോ ചാര്‍ജിഡ് വി 6 പ്രെട്രോള്‍ എന്നീ വകഭേദങ്ങളിലാണ് മകാന്‍ എത്തുന്നത്. 2.0 ലിറ്റര്‍ എഞ്ചിന് 252 ബിഎച്ച്പി പവറും 370 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 3.0 ലിറ്റര്‍ വി 6 എഞ്ചിന് 345 ബിഎച്ച്പി പവറും 480 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.