ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയുമായി ഹ്യുണ്ടായ്. ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നുള്ള വൈദ്യുത മോഡലായ കോന ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 25.3 ലക്ഷമാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.
136 പിഎസ് പവറും 395 എന്‍എം ടോര്‍ഖും ഉല്‍പാദിപ്പിക്കുന്ന വാഹനത്തിന്റെ 39.2 കിലോവാട്ട് ബാറ്ററി പായ്‌ക്കുള്ള ബേസ് വേരിയന്റാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 64 കിലോവാട്ട് ബാറ്ററി പായ്‌ക്കുള്ള എക്സ്റ്റെന്റഡ് വേരിയന്റും അന്തരാഷ്‌ട്ര വിപണിയിലുണ്ട്. ബേസ് വേരിയന്റ് 9.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കും. എക്സ്റ്റന്റഡ് വേരിയന്റ് 7.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കും.
കഴിഞ്ഞ 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കോന ഇവി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ചിരുന്നു.















