തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ നടത്തിയ പരിശോധനയില്‍ എസ്എഫ്ഐ യൂണിറ്റ് റൂമില്‍ ആയുധങ്ങളും മദ്യക്കുപ്പികളും. ഇടിമുറിയെന്നാണ് യൂണിറ്റ് റൂമിനെ വിദ്യാര്‍ത്ഥികള്‍ വിളിക്കുന്നത്. ഇവിടെ വെച്ചാണ് എസ്എഫ്ഐ റൗണ്ടിന് പോവുന്നതും, ഡിപ്പാര്‍ട്ട്മെന്റ് നേതാക്കളുമായി മീറ്റിംഗുകള്‍ നടക്കുന്നതും. എന്നാല്‍ റൂമിനുള്ളില്‍ കണ്ടത് ഒഴിഞ്ഞ മദ്യക്കുപ്പിയും, ആയുധങ്ങളും, ഗ്യാസ് അടുപ്പുമടക്കമുള്ള സംവിധാനങ്ങളാണ് കാണാന്‍ സാധിച്ചത്.
കമ്പുകള്‍, പോസ്റ്ററുകള്‍, കൊടി തോരണങ്ങള്‍, അലങ്കോലമാക്കിയിട്ടിരിക്കുന്ന ഡെസ്കുകള്‍, ബെഞ്ചുകള്‍ എന്നിവയെല്ലാം ഈ മുറിയിലുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, എന്നിവയും റൂമില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
യൂണിറ്റ് മുറി കേന്ദ്രീകരിച്ചാണ് എസ്എഫ്ഐക്കാരുടെ അക്രമങ്ങള്‍ അരങ്ങേറുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിവിധ കേസുകളില്‍ പ്രതിയാകുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒളിവില്‍ കഴിയുന്നത് കോളേജിന് അകത്തെ യൂണിറ്റ് റൂമിലാണ്. പൊലീസ് ക്യാമ്പസിനുള്ളില്‍ കയറില്ലെന്ന ധൈര്യത്തിലാണ് പ്രതികള്‍ ക്യാമ്പസിനുള്ളില്‍ കഴിയുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
എസ്എഫ്ഐയുടെ യൂണിറ്റ് റൂമിൽ ആയുധങ്ങളും മദ്യകുപ്പികളും
യൂണിവേഴ്സിറ്റി കോളേജിൽ പോലീസ് പരിശോധന : എസ്എഫ്ഐ യൂണിറ്റ് റൂമിൽ ആയുധങ്ങളും മദ്യകുപ്പികളും
Posted by Janam TV on Saturday, July 13, 2019