ഈ തലമുറയിലെ അവസാന ‘ഥാർ’ നിർമ്മിച്ചത് ഇങ്ങനെയാണ്; വീഡിയോ പുറത്തുവിട്ട് മഹീന്ദ്ര

Published by
Janam Web Desk

മഹീന്ദ്രയുടെ ജനപ്രിയ മോഡലുകളിലൊന്നായ ഥാറിന്റെ ഉത്പാദനം കമ്പനി നിർത്തി. ഥാർ 700 എന്ന് പേരിട്ടിരിക്കുന്ന സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കിയാണ് നിലവിലുള്ള ഥാറിന്റെ ഉത്പാദനം നിർത്തിയത്. കമ്പനിയുടെ 70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിക്കൂടിയാണ് സ്പെഷ്യൽ എഡിഷൻ പുറത്തിറക്കുന്നത്.

സ്പെഷ്യൽ എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകത ഥാര്‍ CRDe ശ്രേണിയിലെ അവസാന കണ്ണികളായതിനാല്‍ ഥാര്‍ 700 ന്റെ 700 യൂണിറ്റുകള്‍ മാത്രമേ നിർമ്മിക്കുന്നുള്ളൂ എന്നതാണ്. ഒപ്പം ആനന്ദ് മഹീന്ദ്രയുടെ ഒപ്പും വാഹനത്തിലുണ്ടാവും. 9.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

അവസാന യൂണിറ്റുകൾ നിർമ്മിക്കുന്നതിനാൽ അവയുടെ വീഡിയോയും മഹീന്ദ്ര പുറത്തുവിട്ടിട്ടുണ്ട്. വാഹനത്തിന്റെ നിർമ്മാണ ഘട്ടങ്ങൾ മുതൽ വാഹനം പുറത്തിറങ്ങുന്നതുവരെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ജീപ്പില്‍നിന്ന് ലൈസന്‍സ് ലഭിച്ച ശേഷം മഹീന്ദ്ര ആദ്യമായി പുറത്തിറക്കിയ ഒറിജിനല്‍ CJ-3 സീരീസ് ജീപ്പും ഈ വീഡിയോയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. CJ സീരീസിന്റെ ഡിഎൻഎയിലുള്ള അവസാനം വാഹനമാവും ഥാര്‍ 700.

Share
Leave a Comment