രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ കമ്പനിയായ മാരുതി സുസുകിയുടെ എം പി വി മോഡല്‍ എര്‍ട്ടിഗയുടെ ബി എസ് 6 പെട്രോള്‍ എഞ്ചിന് പുറത്തിറങ്ങി. 7.55 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ് ഷോറും വില. ബി എസ് 6 എഞ്ചിനില്‍ പുറത്തിറങ്ങുന്ന മാരുതിയുടെ അഞ്ചാമത്തെ വാഹനമാണ് എര്‍ട്ടിഗ. ആള്‍ട്ടോ, സ്വിഫ്റ്റ്, ബൊലേനോ, വാഗണ്‍ ആര് എന്നിവയാണ് മാരുതി പുറത്തിറക്കിയ മറ്റ് ബിഎസ് 6 എഞ്ചിന് വാഹനങ്ങള്‍.
2020 ഏപ്രില്‍ 1 മുതല്‍ ഇന്ത്യന്‍ നിരത്തുകളിലെ വാഹനങ്ങള്‍ക്ക് ബി എസ് 6 നിര്‍ബന്ധമാക്കും. ഇതിന് മുന്നോടിയായാണ് മാരുതി എര്‍ട്ടിഗ പുറത്തിറക്കിയത്.
1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിലുള്ളത്. 105 എച്ച് പി പവറും 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് ഈ എഞ്ചിന്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സാണ് ട്രാന്സ്മിഷന് ഓപ്ഷന്. എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പും കഴിഞ്ഞ ദിവസം മാരുതി പുറത്തിറക്കിയിരുന്നു. 8.88 ലക്ഷം രൂപയാണ് എര്‍ട്ടിഗ സി എന്‍ ജി പതിപ്പിന്റെ വില.