ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ ഇനി ഷോറൂമില്‍ പോകേണ്ട കാര്യമില്ല. ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളും ഓണ്‍ലെനായി ഓര്‍ഡര്‍ ചെയ്ത് വീട്ടിലെത്തിക്കുന്നത് പോലെ ഇരുചക്രവാഹനങ്ങളും വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിയ്‌ക്ക് തുടക്കം കുറിച്ച് ഹീറോ മോട്ടോ കോര്‍പ്പ്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മുംബൈ, നോയിഡ, ബംഗളുരു എന്നീ നഗരങ്ങളിലാണ് സേവനം ലഭ്യമാകുക. ഏതാനം മാസങ്ങള്‍ക്കകം പദ്ധതി രാജ്യത്തെ 25 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.
349 രൂപ അധികം നല്‍കിയാല്‍ പുത്തന്‍ ഇരുചക്ര വാഹനം വീട്ടിലെത്തിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഹീറോയുടെ ഇ വാണിജ്യ പോര്‍ട്ടല്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഉപഭോക്താവിന് ഇഷ്ടമുള്ള ഇരുചക്ര വാഹനം തെരഞ്ഞെടുക്കാനുള്ള അവസരമാണ് പോര്‍ട്ടല്‍ നല്‍കുന്നത്. ഇഷ്ടപ്പെട്ട മോഡലും കളറും തെരഞ്ഞെടുക്കാം. പിന്നീട് വാഹനം ഡെലിവറി ചെയ്യാനായി സംസ്ഥാനം, നഗരം, ഡീലര്‍ഷിപ്പ് തുടങ്ങിയവ തെരഞ്ഞെടുക്കണം.
അഡ്വാന്‍സ് മാത്രം നല്‍കിയോ മുഴുവന്‍ തുക അടച്ചോ വാഹനം ബുക്ക് ചെയ്യാം. ഉപഭോക്താവിന്റെ വീട്ടിലെത്തി വാഹന രജിസട്രേഷനുള്ള രേഖകള്‍ വാങ്ങാനുള്ള സംവിധാനവും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞ ശേഷം വാഹനം ഉപഭോക്താവിന്റെ വീട്ടില്‍ എത്തിച്ചു നല്‍കും.
ഇ കൊമേഴ്‌സ് വിഭാഗത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ വാഹനനിര്‍മ്മാതാക്കളാണ് ഹീറോ മോട്ടോര്‍ കോര്‍പ്പ്. വീടിന് പകരം ഉപഭോക്താവ് ആവശ്യപ്പെടുന്ന വിലാസത്തില്‍ വാഹനം എത്തിച്ചു നല്‍കും.















