സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് ഫ്രീഡം സെയിലുമായി ആമസോണ്‍. ഓഗസ്റ്റ് 8 മുതല്‍ 11 വരെയാണ് ഫ്രീഡം സെയില്‍. സ്മാര്‍ട്ട് ഫോണ്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങി നൂറിലധികം വിഭാഗങ്ങളിലുള്ള ഉല്‍പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ് സെയിലില്‍ ലഭിക്കും.
എസ്ബിഐ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് പത്ത് ശതമാനം അധിക ക്യാഷ് ബാക്കും ലഭിക്കും.
ആപ്പിള്‍, ഒപ്പോ, സാംസങ്, ഷവോമി, റിയല്‍മീ, വിവോ, ലിവൈസ്, ആരോ, വേള്‍പൂള്‍, വോള്‍ട്ടാസ് തുടങ്ങി നിരവധി ബ്രാന്‍ഡുകള്‍ക്ക് വമ്പിച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
ഫ്‌ലിപ്കാര്‍ട്ടിലും ഉല്‍പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 8 മുതല്‍ 10 വരെയാണ് ഫ്‌ലിപ്കാര്‍ട്ടില്‍ നാഷണല്‍ ഷോപ്പിംഗ് ഡേയ്‌സ് സെയില്‍ ആരംഭിക്കുന്നത്. ഐഫോണ്‍ 6, ഐഫോണ്‍7, ഐഫോണ്‍ 86, ഐഫോണ്‍ x എന്നിവയ്‌ക്ക് വമ്പിച്ച വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്. ആപ്പിള്‍ ഐപാഡിനും പ്രത്യേക വിലക്കിഴിവ് നല്‍കും.















