നിസാന്‍ കിക്ക്സ് എസ് യു വിയുടെ ഡീസല്‍ വകഭേദം പുറത്തിറക്കി. 9.89 ലക്ഷമാണ് വാഹനത്തിന്റെ വില. ഡീസല്‍ XE വകഭേദമാണ് പുറത്തിറക്കിയത്. 1.5 ലിറ്റര്‍ ഫോര്‍ സിലണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 108 ബി എച്ച് പി പവറും 240 ടോര്‍ക്കും ഈ എഞ്ചിന് സൃഷ്ടിക്കും. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിലുള്ളത്.
അന്‍പതോളം കണക്ടിവിറ്റി ഫീച്ചേഴ്സുള്ള നിസാന്‍ കണക്ട് കിറ്റാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, റിയര്‍ എ സി വെന്റ്, യു എസ് ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, നാല് സ്പീക്കറുകള്‍ എന്നിവയും വാഹനത്തിലുണ്ട്.
റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ബ്രേക്ക് അസിസ്റ്റ്, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എ ബി എസ്, ഇ ബി ഡി എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്. എക്കോ ഡ്രൈവ് മോഡും 8 ഇഞ്ച് ടച്ച് സ്ക്രീന്‍ ഉള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് വാഹനത്തിന്റെ മറ്റ് പ്രത്യേകതകള്‍. ലിറ്ററിന് 20.45 കിലോമീറ്റാണ് വാഹനത്തിന്റെ മൈലേജ്.
17 ഇഞ്ച് അലോയ് വീല്‍, വെഹിക്കിള്‍ ഡൈനാമിക് കണ്ട്രോള്, ഫ്രണ്ട് ഫോഗ് ലാംപ്, എല്‍ ഇ ഡി പ്രൊജക്ടര്‍ ഹെഡ്ലാംപ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ലെതര്‍ സീറ്റ്, 360 ഡിഗ്രി ക്യാമറ, സൈഡ് എയര്‍ബാഗുകള്‍, ഓട്ടോഹെഡ്ലാംപ്, കോര്‍ണറിംഗ് ലൈറ്റുകള്‍ എന്നിവയും വാഹനത്തിലുണ്ട്.