കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി അടിയന്തിരമായി ആവശ്യമുള്ള വസ്തുക്കൾ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ എത്തിക്കാം. കഴിഞ്ഞ വർഷത്തെ പ്രളയസമയത്ത് പ്രവാസി സമൂഹം നാട്ടിലേക്ക് ആവശ്യമായ നിരവധി വസ്തുക്കൾ ശേഖരിക്കുകയും എത്തിക്കുകയുമുണ്ടായിരുന്നു. എന്നാൽ പലരും സ്വന്തം ഇഷ്ടപ്രകാരമുള്ളവയാണ് എത്തിച്ചിരുന്നത്. ഇത്തവണ ഏറ്റവും ആവശ്യമായ വസ്തുക്കൾ തരം തിരിച്ചാണ് സെന്ററിൽ സ്വീകരിക്കുക. നാട്ടിലെ അധികാരികളിൽ നിന്നും ലഭിച്ച നിർദേശപ്രകാരമുള്ള അവശ്യ വസ്തുക്കൾ ഇവയാണ്. പായ, ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ്, ലുങ്കി, നൈറ്റി – മാക്സി, സാനിറ്ററി നാപ്കിൻസ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ബ്ലീച്ചിംഗ് പൗഡർ, ഡെറ്റോൾ, ക്ലീനിംഗ് ഉപകരണങ്ങൾ, പാംപേഴ്സ്, ബിസ്ക്കറ്റ്, റസ്ക്, പാൽപ്പൊടി, ചായപ്പൊടി, കാപ്പിപ്പൊടി, പെനഡോൾ, ബേബി ഓയിൽ, ടൈഗർ ബാം, വിക്സ്.