പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പള്‍സര്‍ 125 നിയോണ്‍ പുറത്തിറങ്ങി. രണ്ട് വകഭേദങ്ങളിലായാണ് വാഹനം പുറത്തിറക്കിയത്. മുന്നില്‍ ഡ്രം ബ്രേക്കുള്ള അടിസ്ഥാന വകഭേദത്തിന് 64,000 രൂപയും മുന്നില്‍ ഡിസ്ക് ബ്രേക്കുള്ള വകഭേദത്തിന് 66,618 രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില. നിയോണ്‍ ബ്ലൂ, പ്ലാറ്റിനം സില്‍വര്‍, സോളാര്‍ റെഡ് എന്നീ നിറങ്ങളിലാണ് വാഹനം പുറത്തിറങ്ങിയത്.
8500 ആര് പി എമ്മില്‍ 11.8 ബി എച്ച് പി കരുത്തും 65,00 ആര് പി എമ്മില്‍ 11 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്ന 125 സി സി എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5 സ്പീഡ് ഗിയര്‍ ബോക്സാണ് വാഹനത്തിന്റെ ട്രാന്സ്മിഷന്. 140 കിലോ ഗ്രാമാണ് വാഹനത്തിന്റെ ഭാരം.
സുരക്ഷാ സംവിധാനങ്ങളായ എ ബി എസ്, ഇ ബി ഡി സംവിധാനങ്ങളും വാഹനത്തിലുണ്ട്.