തിരുവനന്തപുരം: ജനങ്ങള്‍ക്ക് അടിയന്തര സഹായം ലഭ്യമാകാനായി തയ്യാറാക്കിയ എമര്‍ജന്‍സി റെസ്പോണ്‍സ് സ്പ്പോര്‍ട്ട് സിസ്റ്റത്തിന്റെ സേവനം ഇന്ന് സംസ്ഥാനത്തിനൊട്ടാകെ ലഭ്യമാകും.
112 എന്ന നമ്പറിലേയ്ക്ക് വിളിച്ചാല്‍ വളരെ വേഗത്തില്‍ സഹായം ലഭ്യമാകുന്ന തരത്തിലാണ് കണ്ട്രോള് റൂം സജ്ജമാക്കിയിരിക്കുന്നത്.
രാജ്യവ്യാപകമായി അടിയന്തര സഹായത്തിന് ഒറ്റ നമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തും ഈ സംവിധാനം നിലവില്‍ വരുത്തിയത്.
ഇന്ന് രാവിലെ 10.30 ന് ഈ പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് പോലീസ് ആസ്ഥാനത്ത് നടത്തും. ഡിജിപി ലോക്നാഥ് ബെഹറയടക്കമുളള നിരവധി ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
അടിയന്തര സാഹചര്യത്തില്‍ 112 എന്ന ടോള്‍ ഫ്രീ നമ്പറിലേ്ക്ക് വിളിച്ചാല്‍ മതി. സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമാസെന്ററിന് മനസ്സിലാക്കാനാകും.
കണ്ട്രോള് റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉടനടി പോലീസ് സഹായം ലഭ്യമാകും.
സാങ്കേതിക പരിജ്ഞാനമുള്ള പോലീസ് ഉദ്യോഗസ്ഥരായിരിക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്ഡ്സെന്ററില് നിന്ന് സന്ദേശങ്ങള്‍ ശേഖരിക്കുക.
സംസ്ഥാനത്ത് എവിടെനിന്നും സൗജന്യമായി കമാന്‍ഡ് സെന്ററിനെ ഈ നമ്പര്‍ ഉപയോഗിച്ച് ബന്ധപ്പെടാന്‍ സാധിക്കുമെന്ന് പോലീസ് അറിയിച്ചു.