ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്ക്ചേർന്ന് അബുദാബി രാജ്യാന്തര വിമാനത്താവളവും. ഇന്ത്യയിൽ നിന്ന് എത്തിയ എല്ലാ യാത്രക്കാർക്കും സ്വീകരണമൊരുക്കിയാണ് അബുദാബി വിമാനത്താവളം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായത്. യാത്രക്കാരെ ഇന്ത്യയുടെ പതാകയും വർണ്ണബലൂണുകളും മധുരപലഹാരങ്ങളും നൽകിയാണ് അധികൃതർ സ്വീകരിച്ചത്.സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്ക് യു.എ.ഇ ഭരണാധികാരികൾ അഭിനന്ദനം അറിയിച്ചിരുന്നു.യു. എ. ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ആശംസ സന്ദേശമയച്ചു. യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും,യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂംമും രാഷ്ട്രപതിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശംസകൾ അറിയിച്ചു.