ഇന്ത്യയുടെ 73 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബി കെ.എം.സി.സി 73 നഴ്സുമാരെ ആദരിച്ചു.ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിലാണ് യു.എ.ഇയിൽ 25 വർഷം നഴ്സിംഗ് സേവനം പൂർത്തിയാക്കിയ നഴ്സുമാരെ ആദരിച്ചത്.ചടങ്ങിന്റെ ഉദ്ഘാടനം യു.എ.ഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി നിർവഹിച്ചു. ഡോ: എം.കെ.മുനീർ മുഖ്യാതിഥിയായിരുന്നു. പ്രൊഫ: ഗോപിനാഥ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തി. യു.എ.ഇ ശ്രീലങ്കൻ സ്ഥാനപതി അഹമ്മദ് ലബയെ സബറുല്ലാഹ് ഖാൻ, ഇന്തോനേഷ്യൻ എംബസി കൗൺസിലർ ഹീറു സൊറോസൊ സുദ്രഡ്ജത്, ആരോഗ്യ മേഖലയിലെ സാമൂഹ്യ പ്രവർത്തക ഉമ പ്രേമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.നിപ രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ രോഗബാധിതയായി മരണമടഞ്ഞ സിസ്റ്റർ ലിനി പുതുശേരിയുടെ ഓർമ്മയിലാണ് പരിപാടി സംഘടിപ്പിച്ചത്