ബുർജ് ഖലീഫ ത്രിവർണ്ണമണിഞ്ഞു.

Published by
Janam Web Desk

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന് ആദരമർപ്പിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ത്രിവർണ്ണമണിഞ്ഞു. ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള  ദീപപ്രഭയിലായി  ഇന്നലെ ബുർജ് ഖലീഫ.ആഗസ്റ് 15ന്   ബുർജ് ഖലീഫ ത്രിവർണമണിയുമെന്നായിരുന്നു നേരത്തെ ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് നവ് ദീപ് സിങ് സൂരി അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്നത്താൽ സാധിച്ചിരുന്നില്ല.ഓരോ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന ദിവസങ്ങളിൽ ആ രാജ്യത്തോടുള്ള ആദരസൂചകമായി ബുർജ് ഖലീഫയിൽ അവരുടെ പതാകയുടെ നിറം കാണിച്ച് ലേസർ ഷോകൾ നടത്താറുണ്ട്.ഇത് മൂന്നാം തവണയാണ് ബുർജ് ഖലീഫ ഇന്ത്യന്‍ പതാകയുടെനിറം കാണിക്കുന്നത്

Share
Leave a Comment