ഓഗസ്റ്റ് ഇരുപത്തിമൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മൂന്നാമത് സന്ദർശത്തിനായി യു.എ.ഇയിലെത്തുകയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.യു എ ഇയിലത്തുന്ന നരേന്ദ്രമോദി യു എ ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സായിദ് മെഡൽ സ്വീകരിക്കും.
അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസർവ സൈന്യധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ചയും നടത്തും. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി മൂന്നാം വട്ടം യുഎഇ സന്ദർശിക്കുന്നത്. നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റു നോക്കുന്നത്.യുഎഇയിൽ നിന്ന ഇരുപത്തിനാലിന് നരേന്ദ്രമോദി ബഹറിനിലേക്ക് പോകും.
ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹറിന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്.ബഹറിന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുന്ന നരേന്ദ്ര മോദി രാജ്യത്തെ പ്രവാസി ഇന്ത്യക്കാരെയും അഭിസംബോധന ചെയ്ത് സംസാരിക്കും.പ്രധാനമന്ത്രിക്കായി ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷന് വേണ്ടി പ്രത്യേക വെബ്സൈറ്റും സജ്ജമാക്കിയിട്ടുണ്ട്.