മാരുതി XL6 പുറത്തിറക്കി; വില 9.79 ലക്ഷം രൂപ മുതൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

മാരുതി XL6 പുറത്തിറക്കി; വില 9.79 ലക്ഷം രൂപ മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2019, 03:30 pm IST
Facebook
Twitter
WhatsAppTelegram

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ വാഹനമായ XL6 പുറത്തിറക്കി. എംപിവി കാറ്റഗറിയിലുള്ള വാഹനത്തിന്റെ വില 9.79 ലക്ഷം മുതലാണ്. സീറ്റ, ആൽഫ എന്നീ രണ്ട് വേരിയന്റുകളിലായാണ് കമ്പനി വാഹനം ഇറക്കിയിരിക്കുന്നത്. മാരുതിയുടെ ജനപ്രിയ മോഡലായ എർട്ടിഗയെ അടിസ്ഥാനമാക്കിയെത്തുന്ന XL6 ആറ് സീറ്റർ വാഹനമാണ്. 2x2x2 എന്ന രീതിയിലാണ് സീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

എർട്ടിഗയെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ നിർമ്മാണമെങ്കിലും അടിമുടി മാറ്റവുമായാണ് XL6 എത്തുന്നത്. ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി മാറ്റങ്ങൾ പുതിയ വാഹനത്തിലുണ്ട്. പുതിയ അഗ്രസീവ് ക്രോം ഗ്രില്ലാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. ഒപ്പം സിഗ്‌നേച്ചര്‍ ക്വാഡ് എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിംഗ് ലാമ്പ്, പുതിയ ബംമ്പര്‍, സ്‌കിഡ് പ്ലേറ്റ്, ബോഡിക്ക് ചുറ്റുമുള്ള ക്ലാഡിങ്, വലിയ വീൽ ആർച്ച് എന്നിവയും XL6 നെ വ്യത്യസ്തമാക്കുന്നു. എന്നാൽ വാഹനത്തിന്റെ വശങ്ങളും പിൻ ഭാഗവും എർട്ടിഗയോട് സാമ്യം തോന്നുന്നതാണ്.

ഉൾഭാഗം എർട്ടിഗയ്‌ക്ക് സമാനമാണെങ്കിലും പുതുമ നൽകുന്നതിനായി  ബ്ലാക് ഫിനിഷിലുള്ള തീമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രീമിയം ലുക് ലഭ്യമാകുന്നതിനാണ് പുതിയ തീം എന്നാണ് കമ്പനിയുടെ അവകാശവാദം. ഒപ്പം പ്രീമിയം ലുക്കിനായി ബ്ലാക് ലെതർ ഫിനിഷിലാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സ്മാർട്ട്പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് വാഹനത്തിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും മാരുതി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഡ്യുവൽ എയർബാഗുകൾ, ഇബിഡിയോടു കൂടിയ എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് അലേർട്ട്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, തുടങ്ങിയവ സുരക്ഷക്കായി മാരുതി XL6 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പെട്രോൾ എഞ്ചിൻ ഒപ്ഷൻ മാത്രമാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ബിഎസ്-VI 1.5 ലിറ്റർ K15 സീരീസ് പെട്രോൾ എഞ്ചിനാണ് വാഹനത്തിലുള്ളത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനാണ് XL6 ന് മാരുതി വാഗ്ധാനം ചെയ്യുന്നത്.

സീറ്റ വേരിയന്റിന്റെ മാനുവൽ ട്രാൻസ്മിഷൻ മോഡലിന് 9.79 ലക്ഷവും ഓട്ടോമാറ്റിക് മോഡലിന് 10.36 ലക്ഷവും ആൽഫ വേരിയന്റിന്റെ മാനുവൽ ട്രാൻസ്മിഷൻ മോഡലിന് 10.89 ലക്ഷവും ഓട്ടോമാറ്റിക് മോഡലിന് 11.46 ലക്ഷവുമാണ് എക്സ്ഷോറൂം വില.

 

Share227
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies