തന്റെ കടയിലെ മുഴുവൻ തുണിത്തരങ്ങളും പ്രളയദുരിതബാധിതർക്ക് നൽകി ദയയുടെയും കാരുണ്യത്തിന്റെയും മാനവസ്നേഹത്തിന്റെയും ഉദാത്ത മാതൃകയായായിമാറിയ, സ്നേഹം കൊണ്ട് പ്രളയത്തെ തോൽപ്പിച്ച നൗഷാദിന് അബുദാബി കേരള സോഷ്യൽ സെന്ററും ശക്തി തിയറ്റേഴ്സും സംയുക്തമായി സ്വീകരണം നൽകി.
അബുദാബി കേരള സോഷ്യൽ സെന്റർ പ്രഡിസണ്ട് എ. കെ ബീരാൻ കുട്ടി , ജനറൽ സെക്രെട്ടറി ബിജിത് കുമാർ , ശക്തി പ്രസിഡണ്ട് അഡ്വ : അൻസാരി , ശക്തി വനിതാ കൺവീനർ പ്രിയ ബാലചന്ദ്രൻ, കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ, സ്മാർട്ട് ട്രാവൽസ് ഉടമ അഫി അഹമ്മദ് ,ശക്തി തിയറ്റേഴ്സ് ആക്ടിംഗ് പ്രസിഡണ്ട് സി. കെ ഷെരീഫ്, മികച്ച ശാസ്ത്രാദ്ധ്യാപകനുള്ള അവാർഡ് നേടിയ മനോജ് കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു .
നൗഷാദ് , മനോജ് കോട്ടക്കൽ എന്നിവർക്ക് ശക്തി തിയറ്റേഴ്സ് പ്രസിഡണ്ട് അഡ്വ : അൻസാരി ഉപഹാരം സമർപ്പിച്ചു.