കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണ വിലയില്‍ കുറവ്. ആഭ്യന്തര വിപണിയില്‍ ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്‌ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,497.10 ഡോളറാണ് ഇന്നത്തെ നിരക്ക്.
പവന് 27,760 രൂപയാണ് ഇന്നത്തെ വില. അതേസമയം, ഗ്രാമിന് 30 രൂപയും കുറഞ്ഞു. 3,470 രൂപയാണ് ഇന്നത്തെ നിരക്ക്. ഇത് സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
ഈ മാസം നാലിന് 29,120 രൂപയുടെ റെക്കോര്‍ഡ് വിലയാണ് സ്വര്‍ണ്ണത്തിനുണ്ടായിരുന്നത്.















