ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്ന ഡിഫന്‍ഡര്‍ വീണ്ടും തിരികെയെത്തുന്നു. അടുത്ത വര്‍ഷമാണ് ഡിഫന്‍ഡര്‍ വിപണിയിലെത്തുക. റോവര്‍ ഡിഫന്‍ഡറെ ജെഎല്‍ആര്‍ അവതരിപ്പിച്ചു. അതോടെ വാഹന പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനമാകും.
സവിശേഷതകള്‍ നഷ്ടപ്പെടാതെ ആധുനിക സൗകര്യങ്ങള്‍ കൂട്ടിയിണക്കിയുമാണ് പുതിയ ഡിഫന്‍ഡര്‍ എത്തുന്നത്. പ്രീമിയം 4ഃ4 വാഹനം ആദ്യമെത്തുന്നത് 5 ഡോര്‍ പതിപ്പിലാണ് ഡിഫന്‍ഡര്‍ 110. ഒതുക്കമുള്ളതും ചെറിയ വീല്ബേസോടു കൂടിയതുമായ ഡിഫന്‍ഡര്‍ 90 പിന്നാലെ എത്തും.
നീണ്ട 67 വര്‍ഷത്തെ സേവനം മതിയാക്കി 2016-ലാണ് ഡിഫന്‍ഡര്‍ നിര്‍ത്തലാക്കിയത്. ഓര്‍ജിനല്‍ ലാന്‍ഡ് റോവര്‍ സീരിസില്‍ നിന്ന് വികസിപ്പിച്ച ഡിഫന്‍ഡര്‍ 1983 ലാണ് പുറത്തിറങ്ങിയത്.
പുതിയ ഡിഫെന്‍ഡര്‍ സാങ്കേതികവിദ്യയില്‍ വളരെ നൂതനവും ഉപയോഗപ്രദവുമാണ്. ലാന്‍ഡ് റോവറിന്റെ പുതിയ പിവി പ്രോ ഇന്‍ഫോടെയിമെന്റ് സിസ്റ്റവും ഇതിലൂടെ ലഭ്യമാണ്. നെക്സ്റ്റ് ജനറേഷന് യൂസര്‍ ഫ്രണ്ട്ലി ടച്ച് സ്ക്രീന്‍ വഴി ഏതു സമയത്തും ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ലഭ്യമാക്കുകയും തികച്ചും ലളിതമായ ഉപയോഗക്രമത്തിലൂടെ പതിവായി ആവശ്യപ്പെടേണ്ട ടാസ്കുകള് എളുപ്പത്തില്‍ സാധ്യമാക്കുകയും ചെയ്യും.
കുറഞ്ഞ ഫ്രണ്ട്, റിയര്‍ ഓവര്‍ഹാങ് ആണു പുതിയ ഡിഫന്‍ഡറിനുള്ളത്. ഇവ മികച്ച അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍ ലഭ്യമാക്കുകയും ഓഫ്റോഡിങ് സാഹചര്യങ്ങള്‍ക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു. 5,6 അല്ലെങ്കില്‍ 5+2 സീറ്റിങ് കോണ്‍ഫിഗറേഷനുകളും രണ്ടാം നിരയിലുള്ള സീറ്റിനു പിറകിലായി 1075 ലിറ്റര്‍ വരെ ലോഡ് സ്പെയ്സും രണ്ടാം നിര മടക്കുമ്പോള്‍ 2380 ലിറ്റര്‍ വരെ ലോഡ് സ്പെയ്സും ഡിഫന്‍ഡര്‍ 110 ലഭ്യമാക്കുന്നു.
291 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സാണ് വാഹനത്തിനുള്ളത്. ഉയര്‍ന്ന നിലവാരത്തിലുള്ള പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് പുതിയ ഡിഫെന്‍ഡറിനു മികച്ച കരുത്തു പകരുന്നത്. ഏതു കാലാവസ്ഥയിലും മികച്ച നിയന്ത്രണവും ഇന്ധനക്ഷമതയും നല്കാന് തക്കവണ്ണം പ്ലഗ് ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍ വൈകാതെ ലഭ്യമാകും. 4 നാല് സിലിണ്ടര്‍ 300 എച്ച്പി, 6 ആറ് സിലിണ്ടര്‍ 400 എച്ച്പി മൈല്‍ഡ് ഹൈബ്രിഡ് എന്നീ പെട്രോള്‍ എന്‍ജിനുകള്‍ ലഭ്യമാണ്.