സൗബിനും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന’വികൃതി’യുടെ ഓഡിയോ ലോഞ്ച് നടന്നു. ബിജിബാല്‍ സംഗീതം നല്‍കിയ പാട്ടുകളുടെ പ്രകാശനം ആസിഫ് അലി നിര്‍വ്വഹിച്ചു. നവാഗതനായ എം സി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങി സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്‌കാരം വരെ നേടിയ സൗബിന്റെ ഏറ്റവും പുതിയ ചിത്രം എന്നതും ‘വികൃതി’യെ സംബന്ധിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ സമീര്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്.ലീവിനെത്തുമ്പോള്‍ സമീറിനെ കല്യാണം കഴിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമങ്ങളും കല്യാണ ഒരുക്കങ്ങളുമൊക്കെയായി എത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Vikrithimovie/photos/a.2880207172054267/3011051855636464/?type=3&theater
പുതുമുഖം വിന്‍സി അലോഷ്യസ്യാണ് ചിത്രത്തിലെ നായിക. ടിവി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് വിന്‍സി അലോഷ്യസ്. സൗബിനെ കൂടാതെ സുരഭി ലക്ഷ്മി, സുധി കോപ്പ, ഇര്‍ഷാദ്, ബാലു വര്‍ഗീസ്, ബാബുരാജ്, ജാഫര്‍ ഇടുക്കി, പൗളി വത്സന്‍, ഭഗത് മാനുവല്‍, സുധീര്‍ കരമന, തുടങ്ങിയവരും ചിത്രത്തിലുണ്ട്.
കട്ട് 2 ക്രിയേറ്റീവ് പിക്ചേഴ്സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘അമ്പിളി’ എന്ന ചിത്രത്തിനു ശേഷം സൗബിന്‍ നായകനാവുന്ന ചിത്രമാണ് ‘വികൃതി’.
Posted by Vikrithi Movie on Saturday, September 21, 2019















