രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2026, 12:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പകൽ വൈദ്യുതി ഉപയോഗത്തിന് കുറഞ്ഞ നിരക്കും രാത്രി പീക്ക് സമയത്ത് കൂടുതൽ നിരക്കും ഈടാക്കുന്ന ടി.ഒ.ഡി (ടൈം ഓഫ് ഡേ) ബില്ലിംഗ് സംവിധാനം കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാൻ നിർദ്ദേശം. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പുറത്തിറക്കിയ മൾട്ടി ഇയർ താരിഫ് കരട് ചട്ടത്തിലാണ് നിർദേശം.

സംസ്ഥാനത്തെ പകുതിയിലധികം വൈദ്യുതി ഉപഭോക്താക്കൾക്ക് ഇതിനകം ടി.ഒ.ഡി മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾ, 20 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ ഉപഭോക്താക്കൾ, പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾ എന്നിവർക്കാണ് ടി.ഒ.ഡി ബില്ലിംഗ് ബാധകം.

കൂടുതൽ വിഭാഗങ്ങളിലേക്ക് സംവിധാനം വ്യാപിപ്പിക്കണമെന്നാണ് പുതിയ കരട് ചട്ടത്തിലെ നിർദേശം. ടി.ഒ.ഡി ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ പരിഗണിച്ച് അടുത്ത അഞ്ച് വർഷത്തേക്കുള്ള വരവ്-ചെലവ് കണക്കും താരിഫ് പ്രൊപ്പോസലും നവംബർ 30നകം കെ.എസ്.ഇ.ബി സമർപ്പിക്കണം.

പകൽ സോളാർ വൈദ്യുതി ഉൾപ്പെടെ താരതമ്യേന കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാണെങ്കിലും അതിന്റെ ആനുകൂല്യം എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുന്നില്ലെന്നാണ് റഗുലേറ്ററി കമ്മിഷന്റെ വിലയിരുത്തൽ. കൂടുതൽ വൈദ്യുതി ആവശ്യമായ മോട്ടോർ പമ്പ്, വാഷിംഗ് മെഷീൻ, അയൺ ബോക്സ്, ഇലക്ട്രിക് വാഹന ചാർജിംഗ് തുടങ്ങിയവ പകൽ സമയത്തേക്ക് മാറ്റിയാൽ വൈദ്യുതി ബില്ലിൽ കുറവ് വരുത്താൻ കഴിയും.

രാവിലെ 6 മുതൽ വൈകിട്ട് 6 വരെ: നോർമൽ സോൺ
വൈകിട്ട് 6 മുതൽ രാത്രി 10 വരെ: പീക്ക് ടൈം സോൺ
രാത്രി 10 മുതൽ രാവിലെ 6 വരെ: ഓഫ് പീക്ക് സോൺ

പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നോർമൽ സോണിൽ നിലവിലെ താരിഫ് നിരക്കിനെക്കാൾ 10 ശതമാനം കുറവും, പീക്ക് സമയത്ത് 25 ശതമാനം അധികവും ഈടാക്കും. ഓഫ് പീക്ക് സമയത്ത് സാധാരണ താരിഫ് നിരക്കായിരിക്കും ബാധകം.

20 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് നോർമൽ സോണിൽ സാധാരണ നിരക്കിനെക്കാൾ 10 ശതമാനം കുറവും, പീക്ക് സമയത്ത് 50 ശതമാനം അധികവും ഈടാക്കും. ഓഫ് പീക്ക് സമയത്ത് സാധാരണ താരിഫ് നിരക്കായിരിക്കും.എൽ.ടി., എച്ച്.ടി., ഇ.എച്ച്.ടി. വിഭാഗങ്ങളിലെ ഉപഭോക്താക്കൾക്ക് നോർമൽ സോണിൽ സാധാരണ താരിഫ് നിരക്കും പീക്ക് സമയത്ത് 50 ശതമാനം അധിക നിരക്കും ബാധകമാണ്. ഓഫ് പീക്ക് സമയത്ത് 25 ശതമാനം കുറവായിരിക്കും നിരക്ക്.

വൈദ്യുതി ഉപയോഗം കുറഞ്ഞ ചെലവുള്ള സമയത്തേക്ക് മാറ്റുന്നതിലൂടെ ഉപഭോക്താക്കൾക്ക് ബിൽ കുറയ്‌ക്കാനും വൈദ്യുതി ആവശ്യകത കാര്യക്ഷമമായി നിയന്ത്രിക്കാനും ടി.ഒ.ഡി സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Tags: KSEBElectrcity Bill
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies