ബാഹുബലിയെ വെല്ലുന്ന ദൃശ്യമികവോടെ ഒരുങ്ങുന്ന ചിരംഞ്ജീവിയുടെ ‘സെയ്‌റാ നരസിംഹ റെഡ്ഡി’യിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത് വിട്ടു. സിജു തുറവൂരിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അമിത് ത്രിവേദിയാണ്.
സുധിനി ചൗഹാന്‍, ശ്രേയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രാജീവ് സുന്ദരേശന്‍, അരുണ്‍ കമ്മത്ത്, സുഹാസ് സാവന്ത്, റിഷികേഷ് കമേര്‍ക്കര്‍, ദീപ്തി റെഗെ, പ്രഗതി ജോഷി, അരോഹി മാത്രേ, അതിഥി പ്രഭുദേശായി എന്നിവരും ഗാനത്തിന് കോറസ് പാടിയിട്ടുണ്ട്.
സ്വാതന്ത്ര്യ സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ചരിത്രത്താളുകളില്‍ എഴുതപ്പെടാതെ പോയ ശക്തനായ പോരാളിയും ബ്രിട്ടീഷുകാര്‍ക്കെ ആദ്യമായി യുദ്ധം കുറിച്ചവനുമാണ് നരസിംഹ റെഡി. ട്രെയിലര്‍ ഇതിനകം തന്നെ യൂട്യൂബില്‍ തരംഗമായി കഴിഞ്ഞു.
ഗോസായി വെങ്കണ്ണ എന്ന ആത്മീയ നേതാവിന്റെ വേഷത്തില്‍ ചിത്രത്തില്‍ ബിഗ് ബിഅമിതാഭ് ബച്ചന്‍ എത്തുന്നുമുണ്ട്. ചിത്രത്തില്‍ നായികയായെത്തുന്നത് നയന്‍താരയാണ്. ഇരുവരെയും കൂടാതെ വിജയ്‌സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും.















