തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രമായ ‘മനോഹരം’ വെള്ളിയാഴ്‌ച്ച തിയറ്ററുകളിലെത്തും.
അന്‍വര്‍ സാദിക്ക് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അപര്‍ണ ദാസ് ആണ് നായികയായെത്തുന്നത്. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും അന്‍വര്‍ സാദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ജെബിന്‍ ജേക്കബാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സജീവ് തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിന്റെ തിരക്കഥയും അന്‍വര്‍ സാദിക്കാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വി.കെ പ്രകാശ്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.















