മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ഗാനഗന്ധര്‍വ്വന്‍ ഇന്ന് തീയറ്ററുകളിലെത്തും. രമേഷ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മുട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഗാനഗന്ധര്‍വ്വനിലേതെന്നാണ് സൂചന.
ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. മൂന്ന് പുതുമുഖങ്ങളടക്കം നാല് നായികമാരാണ് ചിത്രത്തിലുള്ളത്.
അഴകപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ലിജോ പോളാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
പഞ്ചവര്‍ണ്ണതത്തയ്‌ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. രണ്ട് മണിക്കൂര്‍ 20 മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.















