ന്യൂഡല്‍ഹി; മാരുതി സുസുക്കി പെര്‍ഫോമന്‍സ് ഹാച്ച്ബാക്കായ ബലേനോ ആര്.എസിന് ഒരുലക്ഷം രൂപ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഉത്സവകാല ഓഫറുകള്‍ കൂടിച്ചേരുമ്പോള്‍ ബലേനോ ആര്.എസിന് 1.65 ലക്ഷം രൂപയുടെ ഇളവ് ഉപഭോക്താവിന് ലഭിക്കും.
1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനുള്ള ബലേനോ ആര്.എസിന് ഇപ്പോള്‍ 7.88 ലക്ഷം രൂപയാണ് വില. കഴിഞ്ഞവാരം തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 5,000 രൂപ വിലക്കിഴിവും മാരുതി പ്രഖ്യാപിച്ചിരിക്കുന്നു. ഓള്‍ട്ടോ 800, ഓള്‍ട്ടോ കെ10, സ്വിഫ്റ്റ് ഡീസല്‍, സെലെറിയോ, ബലേനോ ഡീസല്‍, ഇഗ്നിസ്, ഡിസയര്‍ ഡീസല്‍, ടൂര്‍ എസ്. ഡീസല്‍, വിറ്റാര ബ്രെസ, എസ്-ക്രോസ് എന്നിവയ്ക്കാണ് വിലയിളവ്.