‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം, നായ പ്രധാന കഥാപാത്രമായി എത്തുന്ന മറ്റൊരു ചിത്രം കൂടി മലയാളത്തിലേക്കെത്തുകയാണ്. വെറും നായയല്ല, ഹോളിവുഡ് സിനിമയില്‍ പ്രധാന താരമായി അഭിനയിച്ച സൂപ്പര്‍ ഡോഗാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ശിക്കാരി ശംഭു എന്ന ചിത്രത്തിന്റെ എഴുത്തുകാരില്‍ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിമ്മി ഈ വീടിന്റെ ഐശ്വര്യം. നവംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.
മിഥുന്‍ രമേശും ദിവ്യ പിള്ളയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് , ഹരീഷ് കണാരന്‍, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിര്‍മല്‍ പാലാഴി, സുനില്‍ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായര്‍, നിഷ മാത്യു തുടങ്ങി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ദുബായ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഗോള്‍ഡന്‍ എസ് പിക്ച്ചറിന്റെ ബാനറില്‍ സിനോ ജോണ്‍ തോമസ് ശ്യാംകുമാര്‍ എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണ്. കൂടാതെ സംവിധായകനും നിര്‍മാതാക്കളും നായകനും നായികയും ഛായാഗ്രാഹകനും എല്ലാം പ്രവാസി മലയാളികളാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ടൊവിനോ തോമസ്, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവര്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
Wishing my dearest friend @rjmithun and his friends all the best for this film!!!
Posted by Manju Warrier on Friday, September 27, 2019















