Vehicle

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍, നിരത്ത് കീഴടക്കാന്‍ ഇലക്ട്രിക് ബൈക്കുകളുമായി ഓഖിനോവ എത്തുന്നു

റ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ വരെ പോകാനും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും സാധിക്കുന്ന ഇലക്ട്രിക് ബൈക്കുകളുമായി ഓഖിനോവ എത്തുന്നു. ഒരു ലക്ഷം രൂപവരെയാണ് എക്‌സ്പ്രസ് ഷോറും വില. എന്നാല്‍ ഓഖിനോവയുടെ തന്നെ ഐപ്രൈസ് പ്ലസ് സ്‌കൂട്ടറിനെക്കാള്‍ വില കുറവാണ്

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ കരുത്തു തെളിയിച്ചവരാണ് ഓഖിനോവ. 2015-ലാണ് ഓഖിനോവ സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത്. വാഹന നിര്‍മാണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ 200 കോടിയുടെ നിക്ഷേപം നടത്താന്‍ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 45,000 സ്‌കൂട്ടറുകളാണ് ഒഖിനാവ നിരത്തിലെത്തിച്ചത്. ഇതോടെ ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് കമ്പനി.

ലിഥിയം അയേണ്‍ ബാറ്ററിയും ബ്രെഷ്‌ലെസ് ഇലക്ട്രിക് മോട്ടോറുമായിരിക്കും ഒഖിനാവയുടെ ഇലക്ട്രിക് ബൈക്കുകള്‍ക്ക് കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്. എല്‍ഇഡി ഹെഡ്‌ലൈറ്റ്, ബ്ലുടൂത്ത് കണക്ടിവിറ്റി സംവിധാനമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, സിംഗിള്‍ ചാനല്‍ എബിഎസ്, തുടങ്ങിയ പുതുതലമുറ സംവിധാനങ്ങളും ഒഖിനാവയുടെ ഇലക്ട്രിക് ബൈക്കുകളില്‍ നല്‍കുമെന്നാണ് സൂചന.

251 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close