എസ് പ്രസോയെ നേരിടാൻ ക്വിഡ് ഫെയ്സ് ലിഫ്റ്റ്; വില 2.83 ലക്ഷം മുതൽ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

എസ് പ്രസോയെ നേരിടാൻ ക്വിഡ് ഫെയ്സ് ലിഫ്റ്റ്; വില 2.83 ലക്ഷം മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2019, 08:25 pm IST
FacebookTwitterWhatsAppTelegram

കവിഞ്ഞ ദിവസം വിപണയിലെത്തിയ മാരുതിയുടെ ചെറു ഹാഷ് ബാക്ക് എസ് പ്രസോയെ നേരിടാൻ മുഖം മിനുക്കി റെനോ ക്വിഡ്. പഴയ ക്വിഡിൽ നിന്ന് നിരവധി മാറ്റങ്ങളാണ് പുതിയ ക്വിഡിനുള്ളത്.  ക്വിഡ് ഫേസ് ലിഫ്റ്റ് എന്നാണ് പുതിയ വാഹനത്തിന്റെ വിളിപ്പേര്.

ടാറ്റ ഹാരിയറിലും എംജി ഹെക്ടറിലും കണ്ടിരിക്കുന്ന സ് പ്ലിറ്റ് ഹെഡ്‌ ലൈറ്റാണ് പ്രധാന മാറ്റം. ഒപ്പം എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, പുതിയ ബമ്പര്‍ എന്നിവ പുതിയ ക്വിഡിനെ കൂടുതൽ മനോഹരമാക്കുന്നു. പഴയ മോഡലിലെ ഹെഡ് ലാമ്പിന്റെ സ്ഥാനത്താണ് ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതിനൊപ്പം ടേണിംഗ് ഇൻഡിക്കേറ്ററും ഘടിപ്പിച്ചിരിക്കുന്നു. മുൻ വശത്തെ ഗ്രില്ലിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

വശങ്ങളിലും പിൻവശത്തും കാര്യമായ മാറ്റങ്ങളൊന്നുമില്ല. സി -ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പും പുതിയ ഡിസൈനിലുള്ള ബമ്പറുമാണ് പിൻവശത്തെ മാറ്റങ്ങൾ. 14 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിനുള്ളത്. മുൻപ് ഇത് 13 ഇഞ്ചായിരുന്നു.

വാഹനത്തിനുള്ളിലും നിരവധി മാറ്റങ്ങളാണ് കമ്പനി കൊമ്ടുവന്നിരിക്കുന്നത്. റെനോ ട്രൈബറിൽ ഉപയോഗിച്ചിരിക്കുന്ന വലിപ്പമേറിയ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റമാണ് ക്വിഡിനു ഉപയോഗിച്ചിരിക്കുന്നത്. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഇൻഫോടെയ്മെന്റ് സിസ്റ്റം. ഇതിൽ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ തുടങ്ങിയവ ഉപയോഗിക്കാനാവും.

ഗ്ലൗബോക്​സിന്​ മുകളിലുണ്ടായിരുന്ന സ്റ്റോറേജ്​ സ്​പേസ്​ പുതിയ ക്വിഡിലില്ല. പകരം ആ സ്ഥാനത്ത്​ പാസഞ്ചർ എയർബാഗ്​ ഉൾപ്പെടുത്തിയിരിക്കുന്നു. ആർ.എക്​സ്​.ടി, ക്ലൈംബർ വേരിയെന്റുകളിൽ മാത്രമാണ് പാസഞ്ചർ എയർബാഗുള്ളത്. മീറ്റർ കൺസോളിലും വലിയ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. പഴയതിന് സമാനമായ ഡിജിറ്റൽ മീറ്ററാണെങ്കിലും അതിന്റെ ഡിസൈൻ പുതിയ രീതിയിലുള്ളതാണ്.

ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ്, സ്പീഡ് അലെര്‍ട്ട് സംവിധാനം, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങി സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകുന്ന ഒട്ടേറെ ഫീച്ചറുകളും പുതിയ ക്വിഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പഴയ ക്വിഡിൽ ഉപയോഗിച്ചിരിക്കുന്ന അതേ 8.0, 1.0 ലിറ്റർ എൻജിനുകളാണ് പുതിയ വാഹനത്തിലുമുള്ളത്. പുതിയ ക്വിഡ് ബിഎസ് IV എൻജിനോടുകൂടിയതാണ്. 2.83 ലക്ഷം മുതൽ 4.85 ലക്ഷം വരെയാണ്​ വാഹനത്തിന്റെ അടിസ്ഥാന വില. ഇപ്പോൾ ബുക്കിംഗ് ആരംഭിച്ച ക്വിഡ് ഫെയ്സ് ലിഫ്റ്റ് ഉടൻ വിപണിയിലെത്തും.

Share467TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies