തിരുവനന്തപുരം ; ലാൽജോസ്- ബിജു മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചെയ്യുന്ന ‘നാല്‍പ്പത്തിയൊന്ന്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കണ്ണോണ്ടങ്ങനെ നോക്കല്ലെ പെണ്ണേ…എന്നുള്ള നാടന്‍ പാട്ടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ ആണ് സംഗീതം.
അടുത്തമാസമാണ് ചിത്രത്തിന്റെ റിലീസ് . ഈ വർഷത്തെ മികച്ച നടിയ്‌ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ നിമിഷ വിജയനാണ് ചിത്രത്തിലെ നായിക .
ലാൽ ജോസിന്റെ 25 )0 മത് ചിത്രമാണിത് .സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങളില്‍ എത്തുന്നുണ്ട്. എല്‍.ജെ ഫിലിംസിന്റെ ബാനറില്‍ ജി. പ്രജിത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പേര് സൂചിപ്പിക്കും വിധത്തിൽ ശബരിമല പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് .















