ഉപയോക്താക്കാള്‍ക്ക് നവരാത്രി സമ്മാനവുമായി ടാറ്റ. ജനപ്രിയ ഹാച്ച് ബാക്ക് വാഹനമായ ടിയാഗോയുടെ പുതിയ പതിപ്പായ വിസ് എഡിഷന് മോഡലുമായാണ് ഇക്കുറി ടാറ്റ എത്തിയത്. 5.39 ലക്ഷം രൂപ മുതല്‍ 5.40 ലക്ഷം വരെയാണ് എക്സ് ഷോറും വില.
സുരക്ഷയുടെ കാര്യത്തിലും അല്‍പ്പം മുന്നിലാണ് വിസ് എഡിഷന്. എബിഎസ്-ഇബിഡി എന്നീ ബ്രേക്കിങ്ങ് സംവിധാനം, സീറ്റ് ബെല്‍റ്റ് വാണിങ്ങ്, എന്ജിന് ഇമ്മൊബിലൈസര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സെന്റര്‍ ലോക്കിങ് എന്നിവ ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.
ഡ്യുവല്‍ ഡോണ്‍ നിറങ്ങളിലാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓറഞ്ച് നിറത്തില്‍ സ്റ്റിച്ചിങ്ങുകളുള്ള സീറ്റുകള്‍, എസി വെന്റുകള്‍ക്കും ചുറ്റിലുമുള്ള ഓറഞ്ച് റിങ്ങ്, ഗ്ലോസി ബ്ലാക്ക് ഡോര്‍ ഹാന്‍ഡില്‍, ഗ്രേ നിറത്തിലുള്ള ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രത്യേകത. വിസ് ബാഡ്ജിങ്ങിന് പുറമെ, ഗ്രേ ഫിനീഷിങ്ങ് ബോഡിയും ബ്ലാക്ക് റൂഫിനുമൊപ്പം ഗ്രില്ലിലും സൈഡ് മിററിലും വീല്‍ കപ്പിലും ഓറഞ്ച് ട്രീറ്റ്മെന്റ് നല്‍കിയിട്ടുണ്ട്.
പെട്രോള്‍ എന്‍ജിനിലാണ് വിസ് എഡിഷന് നിരത്തിലെത്തുന്നത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്. ഇത് 84 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് നല്കുന്ന ഈ വാഹനത്തിന് 23.84 കിലോമീറ്റര്‍ മൈലേജാണ് കമ്പനി ഉറപ്പുനല്‍കുന്നത്.