Entertainment

ആകാശഗംഗ 2 നവംബർ ഒന്നിനെത്തും; ഇനിയൊരുക്കുന്നത് ജയസൂര്യ മോഹൻലാൽ ചിത്രങ്ങളെന്ന് വിനയൻ

പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ആകാശഗംഗയുടെ രണ്ടാം ഭാഗം ഈ വരുന്ന നവംബർ ഒന്നിന് തിയേറ്ററുകളിലെത്തും. സംവിധായകൻ വിനയൻ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇനിയുള്ള പ്രൊജക്ടുകൾ മോഹൻലാലിനെയും ജയസൂര്യയെയും പ്രധാന കഥാപാത്രങ്ങിലെത്തിച്ചുള്ള രണ്ട് പ്രൊജക്ടുകളാണെന്നും വിനയൻ പറഞ്ഞു.

ആകാശഗംഗ 2 നവംബർ ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്. അറ്റ്മോസ് സൗണ്ട് മിക്സിങ്ങിന്റെയും ഗ്രാഫിക്സിന്റെയും ജോലികൾ അവസാനഘട്ടത്തിലാണ്. സിനിമാരംഗത്ത് പത്തുവർഷം നീണ്ടു നിന്ന നീചമായ വിലക്കു കാലത്തിനു ശേഷം സ്വയം പോരാടി തിരിച്ചു വന്നപ്പോഴും രാജാമണി എന്ന ഒരു പുതുമുഖ നടനെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ അവതരിപ്പിച്ച് വിജയം നേടാനായത് സത്യസന്ധതക്കും നിലപാടുകൾക്കും ലഭിച്ച അംഗീകാരം കൂടിയായി ഞാൻ കാണുന്നു.

ജയസൂര്യയെ നായകനാക്കി ഒരു ചിത്രവും മോഹൻലാൽ നായകനായ ഒരു സിനിമയും നങ്ങേലിയും ആണ് പ്ലാനിംഗിലുള്ള പ്രോജക്ടുകൾ. ഇതിനിടയിൽ 3ഡി ചിത്രത്തിന്റെ സംവിധാനം കൂടി മോഹൻലാലിന് നിർവ്വഹിക്കാനുള്ളതുകൊണ്ടു തന്നെ ആ സംരംഭം അടുത്തവർഷം അവസാനമേ നടക്കാൻ ഇടയുള്ളു എന്നാണു തോന്നുന്നത്. ഏതായാലും സിനിമയോടുള്ള എന്റെ വൈകാരികമായ ബന്ധവും അതുതരുന്ന സന്തോഷവും പഴയതിലും ഊർജ്ജ സ്വലമായി ഇന്നും നിലനിൽക്കുന്നു എന്നതാണു സത്യം. അതുകൊണ്ടുതന്നെ തികച്ചും പുതുമയാർന്ന ചില സബ്ജക്ടുകൾക്കായി ഞാൻ ശ്രമിക്കുന്നുണ്ട്.

കേരളപ്പിറവി ദിവസം റിലീസു ചെയ്യുന്ന ‘ആകാശഗംഗ 2’ വിലും നിരവധി പ്രമുഖ നടൻമാരോടൊപ്പം പുതുമുഖങ്ങളെയും പരീക്ഷിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് രസകരവും ഉദ്വേഗ ജനകവും ആയിരിക്കും എന്നു പ്രതീക്ഷിക്കുന്നു. നല്ലൊരു എന്റർടയ്നർ നിങ്ങൾക്കായി കാഴ്ചവയ്കാൻ ശ്രമിക്കുന്നു എന്നതിനപ്പുറം വിനയനെന്ന ചലച്ചിത്രകാരന് എല്ലാ വിഷമഘട്ടങ്ങളിലും കേരളജനത തന്ന സ്നേഹത്തിനും പിന്തുണയ്കും ഒരായിരം നന്ദി പ്രകാശിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close