Entertainment

വാര്‍ ചിത്രത്തിനായി ഹൃത്വിക് നടത്തിയ കിടിലന്‍ മേക്ക് ഓവര്‍, അമ്പരന്ന് ആരാധകര്‍

നീണ്ട ഇടവേളയ്ക്കു ശേഷം ശക്തമായ കഥാപാത്രവുമായാണ് വാര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് താരം പ്രക്ഷകര്‍ക്ക് മുന്നിലെത്തിയത്. വാര്‍ 9 ദിവസം പിന്നിടുമ്പോള്‍ 200 കോടി പിന്നിടുകയാണ്. എന്നാല്‍ കഥാപാത്രമായി മാറാന്‍ ഹൃത്വിക് നടത്തിയ മേക്ക് ഓവറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

View this post on Instagram

Transformation film

A post shared by Hrithik Roshan (@hrithikroshan) on

‘വാര്‍’ എന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് ഹൃത്വിക് റോഷന്റെ ഈ പുതിയ മേക്ക് ഓവര്‍. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. The other Side Of Kabir എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

കഥാപാത്രമായി മാറാന്‍ അഭിനേതാക്കള്‍ നടത്തുന്ന മേക്ക് ഓവര്‍ മുന്‍പും പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാകും. ആമിര്‍ ഖാനും ഐശ്വര്യാ റായും ഷാരൂഖ് ഖാനും മലയാളത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും ജയസൂര്യയും ഉള്‍പ്പെടെ ഏറെ താരങ്ങള്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ ശരീരഭാരം കുറച്ചും ടോണ്‍ ചെയ്‌തെടുത്തുമെല്ലാം ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.

രണ്ട് മാസത്തെ കഠിനമായ വ്യായാമമുറകളിലൂടെ കടന്നു പോവുന്ന ഹൃത്വിക് റോഷനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. തന്റെ ജീവിതത്തിലെ വലിയൊരു യുദ്ധമായിരുന്നു വാര്‍ സിനിമയുടെ പൂര്‍ത്തീകരണമെന്ന് താരം പറയുന്നു. സൂപ്പര്‍ 30 ന് ശേഷം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടിയിരുന്നു. ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയതും വലിയ വെല്ലുവിളിയായിരുന്നു.

ആനന്ദ് കുമാര്‍ എന്ന അധ്യാപകനായാണ് അദ്ദേഹം സൂപ്പര്‍ 30യില്‍ വേഷമിട്ടത്. ഇതിനായി തന്റെ ശരീരഭാരം ഹൃതിക്ക് വര്‍ധിപ്പിക്കുകയുണ്ടായി. 2018ലാണ് അദ്ദേഹം ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ‘വാര്‍’ എന്ന ചിത്രത്തിലെ കബീര്‍ എന്ന കഥാപാത്രം. ആനന്ദില്‍ നിന്നും കബീറിലേക്കുള്ള ഹൃത്വിക്കിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല എന്ന് ഈ വിഡിയോ പറയും. ചിത്രത്തിലെ സഹതാരമായ ടൈഗര്‍ ഷറഫിനുമായുള്ള ആക്ഷന്‍ സീനുകള്‍ക്ക് വേണ്ട ഫിറ്റ്‌നെസ്സ് നേടാനാണ് താരം ഈ പ്രത്യേക പരിശീലനം നേടിയത്.

287 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close