റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ത്ത് ദളപതി വിജയ്യുടെ പുതിയ ചിത്രം ബിഗില്‍. ശനിയാഴ്ച വൈകീട്ട് ആറു മണിക്കാണ് ആരാധകര്‍ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരുന്ന ബിഗിലിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്.
ഒരു മണിക്കൂറു പിന്നിട്ടപ്പോള്‍ 10,0000 പേരാണ് ട്രെയിലര്‍ കണ്ടത്. ആറു മണിക്കൂര്‍ പിന്നീടുമ്പോള്‍ ബിഗിളിന്റെ ട്രെയിലര്‍ കണ്ടത് 1 കോടി പേര്. ഇന്ത്യയിലെ ഒരു യുവ താരത്തിനും ഇത്രയധികം പിന്തുണ ലഭിച്ചിട്ടുണ്ടാവില്ല. 14 ലക്ഷം ലൈക്കുകളും, 1 ലക്ഷത്തിനടുത്ത് കമന്റുകളും ഇത്രയും സമയത്തിനുളളില്‍ ലഭിച്ചിട്ടുണ്ട്.
ദീപാവലിക്ക് ആരാധകര്‍ക്ക് മികച്ച സമ്മാനം തന്നെയാണ് ബിഗിളിലൂടെ വിജയ് നല്‍കുകയെന്ന് പ്രതീക്ഷിക്കാം. സിനിമ കാണാനുള്ള ആവേശത്തിലാണ് തമിഴ്-കേരള യുവ ആരാധകര്‍. വനിതാ ഫുട്ബോള്‍ ടീമിന്റെ കഥപറയുന്ന ചിത്രത്തില്‍ സ്ത്രീകളുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന സിനിമയായി ബിഗില്‍ മാറും.
ബോളിവുഡില്‍ നിന്നും ആശംസകളുമായി ഷാരുഖ് ഖാനും കരണ്‍ ജോഹറും രംഗത്തെത്തിയിരുന്നു. ട്വീറ്റിലൂടെയാണ് താരങ്ങള്‍ ആശംസകള്‍ അറിയിച്ചത്. ചക് ദേ ഓണ്‍ സ്റ്റിറോയിഡ് എന്ന അടിക്കുറിപ്പോടെയാണ് ട്രെയിലര്‍ ഷാരുഖ് ഖാന് പങ്കുവച്ചത്. കൂടാതെ വിജയ്, ആറ്റ്ലി എന്നിവര്‍ക്ക് ആശംസകള്‍ പങ്കുവെക്കാനും ഷാരൂഖ് മറന്നില്ല.
നടന് പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ ഹൗസും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രയിംസും ചേര്‍ന്നാണ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ നയന്‍താരയാണ് നായികയായെത്തുന്നത്. കതിര്, ജാക്കി ഷ്രോഫ്, വിവേക്, യോഗി ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്.