റാഞ്ചി: ചെക്ക് കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേലിന് അറസ്റ്റ് വാറണ്ട്. റാഞ്ചി കോടതിയാണ് അമീഷ പാട്ടേലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
അജയ് കുമാര്‍ സിങ് എന്നയാളുടെ പരാതിയെത്തുടര്‍ന്നാണ് അമീഷയ്ക്കെതിരെ കോടതി നടപടി സ്വീകരിച്ചത്.
സിനിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അമീഷ പട്ടേലും ബിസിനസ് പങ്കാളിയായ കുനാലും 2.50 കോടി രൂപ വായ്പ എടുത്തിരുന്നു. 2018-ല്‍ ചിത്രം റിലീസ് ചെയ്ത ശേഷം പണം തിരികെ നല്‍കാമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പറഞ്ഞ വര്‍ഷം ചിത്രം റിലീസ് ചെയ്തില്ല. പിന്നീട് അമീഷയെ സമീപിച്ചപ്പോള്‍ മൂന്ന് കോടി രൂപയുടെ ചെക്ക് നല്കി. എന്നാല്‍ ഈ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മടങ്ങിയെന്നും അജയ് കുമാര്‍ നല്കിയ പരാതിയില്‍ പറയുന്നു.
അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അനുകൂലമായ പ്രതികരണമല്ല ലഭിച്ചതെന്നു അജയ്കുമാര്‍ പറയുന്നു. പിന്നീട് അമീഷയും സുഹൃത്ത് കുനാലും എന്റെ ഫോണ്‍ കോളുകള്‍ അവഗണിച്ചെന്നും താന്‍ നല്കിയ നോട്ടീസിന് നടി മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് അമീഷയ്ക്കെതിരെ കഴിഞ്ഞ വര്‍ഷം റാഞ്ചി ജില്ലാ കോടതിയില്‍ പരാതി നല്‍കിയതെന്നും അജയ് കുമാര്‍ സിങ് വ്യക്തമാക്കി.