ജയ്പൂര്‍:വനിതകള്‍ മാത്രം ജോലിക്കാരായുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ സര്‍വീസ് വര്‍ക്ക് ഷോപ്പ് ജയ്പൂരില്‍ ആരംഭിച്ചു. ജോലിക്കാരെല്ലാം വനിതകളായുള്ള രാജ്യത്തെ ആദ്യ വനിതാ വര്‍ക്ക്ഷോപ്പാണിത്. കല്ല്യാണ്‍ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കോംപാക്ട് ക്യൂക്ക് സര്‍വീസ് കേന്ദ്രം.
ഒമ്പത് പേരടങ്ങിയ ഒരു ടീമിനെയാണ് കേന്ദ്രത്തില്‍ നിയമിച്ചിരിക്കുന്നത്. ടെക്നീഷ്യന്‍സ്, സര്‍വീസ് അഡ്വൈസര്‍, ഡ്രൈവര്‍, പാര്‍ട്ട് മാനേജര്‍, സെക്യൂരിറ്റി ഗാര്‍ഡ് തുടങ്ങിയ ജോലികള്‍ക്കെല്ലാം ഇവിടെ സ്ത്രീകളാണ്.വര്‍ക്ക് ഷോപ്പുകളിലെ പ്രൊഡക്ഷന്‍ മേഖലയിലേക്ക് കൂടുതല്‍ വനിതാ ജീവനക്കാരെ എത്തിക്കാന്‍ ലക്ഷ്യമിട്ട് മഹീന്ദ്ര ആരംഭിച്ച ‘പിങ്ക് കോളര്‍’ പദ്ധതിയുടെ ഭാഗമായാണ് പുതിയ വനിതാ വര്‍ക്ക്ഷോപ്പ്.
ഇത്തരം ഒരു പദ്ധതി തുടങ്ങാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നുമെന്നും ഇതിലൂടെ സ്ത്രീകളെ പ്രാപ്തരാക്കാനും ശാക്തീകരിക്കാനും തങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും മഹീന്ദ്ര വ്യക്തമാക്കി. രാജ്യത്തെ എല്ലാ മഹീന്ദ്ര വര്‍ക്ക്ഷോപ്പുകളിലും വനിതാ ജീവനക്കാരെ നിയമിക്കാന്‍ മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്. ഇതിനായി പ്രത്യേക പരിശീലനവും നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.