ആരാധകർക്ക് രജനികാന്ത് എന്നാൽ ആവേശമാണ് . ആ ആരാധനയിൽ , ആവേശത്തിൽ അവർ എന്തും ചെയ്യും . ഇത്തരത്തിൽ ആരാധന മൂത്ത് തന്നെ ബൈക്കിൽ പിന്തുടർന്ന യുവാവിന് രജനികാന്ത് നൽകിയ ഉപദേശമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത് .
കഴിഞ്ഞ ദിവസമാണ് രജനി തന്റെ ഹിമാലയൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയത് . കറുപ്പ് വേഷമണിഞ്ഞെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ ഒട്ടേറെ ആരാധകരാണ് വിമാനത്താവളത്തിൽ എത്തിയത് . അവിടെ നിന്ന് രജനികാന്തിനെ വീടു വരെയാണ് ഒരു ആരാധകൻ പിന്തുടർന്നത് .
രജനിയുടെ കാർ വീടിനകത്ത് കയറിയതോടെ ആരാധകൻ തിരികെ പോകാൻ ഒരുങ്ങി. എന്നാൽ സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞ് രജനി അയാളെ വീട്ടിലേക്ക് വിളിപ്പിച്ചു. അമ്പരപ്പോടെ എത്തിയ ആരാധകനെ വീടിനകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയ രജനി . ‘ബൈക്കിൽ ഇനി ഇങ്ങനെ പിന്തുടരരുതേ കണ്ണാ, അത്ര സുരക്ഷിതമല്ല..’ എന്ന് ഉപദേശിക്കുകയും ചെയ്തു .യുവാവ് അപ്പോൾ തന്നെ മാപ്പു ചോദിക്കുകയും ഇനി ആവർത്തിക്കില്ലെന്ന് പറയുകയും ചെയ്തു.
ആരാധകനെ ഒപ്പം നിർത്തി സെൽഫിയുമെടുത്ത ശേഷമാണ് രജനി മടക്കി അയച്ചത് . ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലും വൈറലാണ്.