ഒറ്റപ്പാലം: ചലചിത്ര താരം ഉണ്ണി മുകുന്ദന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഇന്‍സ്റ്റ ഗ്രാം അക്കൗണ്ടിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. താരത്തിന്റെ പിതാവു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
താരത്തെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു നടപടിയെന്ന് ഉണ്ണിയുടെ പിതാവ് പോലീസില്‍ നല്കിയ പരാതിയില്‍ ആരോപിച്ചു. വ്യാജ അക്കൗണ്ടിന്റെ ഉറവിടെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം ഒറ്റപ്പാലം പോലീസ് തേടിയിട്ടുണ്ട്.
നേരത്തെ കോട്ടയം സ്വദേശിനിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ ഉണ്ണിമുകുന്ദനെതിരെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നും താന്‍ തെറ്റുകാരനല്ലെന്നും ഉണ്ണി മുകുന്ദന് വാദിച്ചിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ കോടതി തയ്യാറായിരുന്നില്ല.