ബാഹുബലിക്ക് വീണ്ടും ആദരം. ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പ്രത്യേക പ്രദര്‍ശനം നടത്തിയാണ് സിനിമയ്ക്ക് ആദരം നല്‍കിയത്. 148 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഒരു അന്യഭാഷാ ചിത്രം റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പ്രദര്‍ശിപ്പിച്ചത്. നിരവധി റെക്കോര്‍ഡുകള്‍ തിരുത്തിയ എസ്എസ് രാജമൗലിയുടെ ചിത്രം ബാഹുബലി മറ്റൊരു ചരിത്രം കൂടി തിരുത്തിയിരിക്കുകയാണ്.
ഇതുവരെ ഇംഗ്ലീഷ് ചിത്രങ്ങള്‍ മാത്രമാണ് റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. നിരവധി പ്രേക്ഷകരെ സാക്ഷിയാക്കി നടന്ന പ്രദര്‍ശനത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2015 ല്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയായിരുന്നു ബാഹുബലി: ദ ബിഗിനിങ്. അതിന്റെ തുടര്‍ച്ചയായി 2017-ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബാഹുബലി ദ കണ്ക്ലൂഷന് തിയേറ്ററില്‍ എത്തിയിരുന്നു. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണാ ദഗ്ഗുബാട്ടി, രമ്യ കൃഷ്ണന്, നാസര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
2015 ജൂലൈ 10 നാണ് ബാഹുബലിയുടെ ആദ്യ ഭാഗം പ്രദര്‍ശനത്തിനെത്തിയത്. പത്ത് ദിവസത്തിനുള്ളില്‍ തന്നെ ചിത്രത്തിന് 335 കോടി കളക്ഷന്‍ നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരുന്നു.
Standing ovation at the @RoyalAlbertHall… 🔥🔥🙏🏻🙏🏻
HUGE applause to whoever came to #ReliveTheEpic..
Thank you LONDON… We will cherish this event forever… ❤🙏🏻
Saahore @MMKeeravaani & the entire team of BAAHUBALI… 🔥✊🏻pic.twitter.com/HeZ1MmwA88
— Baahubali (@BaahubaliMovie) October 20, 2019
റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ ആദ്യ ഇന്ത്യന്‍ ചലച്ചിത്രം, ആയിരം കോടി ക്ലബ്ബില്‍ പ്രഥമാംഗത്വം കരസ്ഥമാക്കിയ ചലച്ചിത്രം എന്നീ ബഹുമതികള്‍ ബാഹുബലിയുടെ രണ്ടാം ഭാഗം സ്വന്തമാക്കിയിരുന്നു. 2017-ലെ അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങില്‍ മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
Baahubali – The Beginning is the only NON ENGLISH film to be played at @RoyalAlbertHall in London ever since its inauguration 148 years ago!
A HISTORIC MOMENT FOR ALL OF US! 🔥🔥🔥🙏🏻
JAI MAAHISHMATHI… ✊🏻✊🏻✊🏻#Baahubali #BaahubaliTheBeginningLive pic.twitter.com/9aURPVEAg2
— Baahubali (@BaahubaliMovie) October 19, 2019