ബോളിവുഡ് താരം സഞ്ജയ് ദത്തിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ . ബിഗ് ബ്രദർ വിത്ത് മുന്നാഭായി എന്ന അടിക്കുറിപ്പിനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് .
മോഹൻലാലും സംവിധായകൻ സിദ്ദിഖും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമായ ബിഗ് ബ്രദർ ഇതിനകം വാർത്തകളിൽ നിറഞ്ഞിട്ടുണ്ട് . ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരനായ അർബറാസും പ്രധാന വേഷത്തിലുണ്ട് . ചിത്രത്തിൽ കൂടുതൽ സർപ്രൈസുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ















