മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ അഭിനയിച്ച എക്കാലത്തേയും ഹിറ്റ് ചിത്രമായ ലൂസിഫറിന് വീണ്ടും റെക്കോര്‍ഡ്. ജി.സി.സിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡാണ് ലൂസിഫറിന് ലഭിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന റെക്കോര്‍ഡ് ലൂസിഫര്‍ നേരത്തെ തന്നെ ലൂസിഫര്‍ സ്വന്തമാക്കിയിരുന്നു.
നടന് മുരളി ഗോപി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഗള്‍ഫ് മേഖലയായ ജിസിസിയില്‍ നിന്ന് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമയാണ് ലൂസിഫര്‍. ഗള്‍ഫില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് പുരസ്ക്കാരത്തിന് അര്‍ഹമായ സിനിമകളുടെ പട്ടികയില്‍ ലൂസിഫര്‍ ഉള്‍പ്പെട്ട വിവരം അനൗണ്‍സ് ചെയ്തതെന്നും മുരളി ഗോപി വ്യക്തമാക്കുന്നു.
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. നടന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു. മാര്‍ച്ച് അവസാന ആഴ്ചയായിരുന്നു ലൂസിഫര്‍ തീയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാല്‍ അടക്കം വന്‍ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ചിത്തത്തിന്റെ രണ്ടാം ഭാഗമായ എമ്പൂരാനു വേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോള്‍ ആരാധകര്‍.