ചേതകിന് പിന്നാലെ ഇലട്രിക് മോഡലുമായി ബജാജ്. ക്വാഡ്രി സൈക്കിള്‍ മോഡലായ ക്യൂട്ട് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സൂചനയായി ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. റഗുലര്‍ ക്യൂട്ടിന് സമാനമാണെങ്കിലും ക്വാഡ്രി സൈക്കിള്‍ വകഭേദത്തില്‍ നിന്ന് വ്യത്യസ്തമായി പുതിയ QCAR ബാഡ്ജിങ്ങിലാണ് ഇലക്ട്രിക് ക്യൂട്ട് അവതരിപ്പിക്കുകയെന്നാണ് സൂചന.
ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിലുള്ള മോഡലാണ് പരീക്ഷണ ഓട്ടത്തിലുള്ളത്. അതിനാല്‍ തന്നെ വിദേശ രാജ്യങ്ങളിലേക്കായിരിക്കും ആദ്യം ക്യൂട്ട് ഇലക്ട്രിക് ബജാജ് പരിഗണിക്കുകയെന്നാണ് സൂചന. നിലവില്‍ റഗുലര്‍ ക്യൂട്ട് മോഡല്‍ നിരവധി രാജ്യങ്ങളിലേക്ക് ബജാജ് കയറ്റുമതി ചെയ്യുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രാജ്യം പ്രധാന്യം നല്‍കുന്നതിനാല്‍ 2020 ഇന്ത്യ ഓട്ടോ എക്‌സ്‌പോയില്‍ ക്യൂട്ട് ഇലക്ട്രിക്കിനെ ബജാജ് പ്രദര്‍ശിപ്പിച്ചേക്കും. നിലവില്‍ രണ്ടര ലക്ഷം രൂപ മുതലാണ് പെട്രോള്‍, സിഎന്‍ജി ക്യൂട്ടിന്റെ വില, ഇതിനെക്കാള്‍ ഉയര്‍ന്ന വില ഇലക്ട്രിക്കിന് പ്രതീക്ഷിക്കാം.















